Skip to main content

Unique Times August 2019 Featuring Roopa George

Page 1

വൈവിധ്യങ്ങളിലെ

രൂപഭംഗി ഗാ

യിക, നർത്തകി, വീണാവാദക, അദ്ധ്യാപിക, മ�ോട്ടിവേറ്റർ, സംരംഭക,സാമൂഹികപ്രവർത്തക, ടെലിവിഷൻ അവതാരക വിശേഷണങ്ങൾ ഏറെയുള്ള വ്യക്തിത്വം. രുചിവൈവിധ്യങ്ങളിൽ തന്റേതായ കൈയ�ൊപ്പ് പതിപ്പിച്ച യുവ സംരംഭക രൂപ ജ�ോർജ്ജുമായി യൂണിക്‌ടൈംസ് നടത്തിയ അഭിമുഖം.

"ഏഷ്യൻ കിച്ചൺ ബൈ ട�ോക്കിയ�ോ ബേ " വ്യത്യസ്തമായ ഈ സംരംഭം തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ എന്താണ് ? അതിന്റെ പ്രത്യേകതകളെന്തൊക്കെയാണ് ?

ആറ് വർഷങ്ങൾക്ക് മുൻപ് ഹ�ോട്ടൽ പ്രസിഡൻസിയിൽ ട�ോക്കിയ�ോ ബേ എന്ന പേരിൽ ജാപ്പനീസ് വിഭങ്ങൾക്ക് മാത്രമായ�ൊരു റെസ്റ്റോറന്റിലാണ് തുടക്കം. "ഏഷ്യൻ കിച്ചൺ ബൈ ട�ോക്കിയ�ോ ബേ " എന്നത് ത�ോപ്പുംപടിയിലുള്ള ബേബി മറൈൻ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പ്രഥമ ഹ�ോസ്പിറ്റാലിറ്റി വെൻച്വർ ആണ് . സീഫുഡ് കയറ്റുമതിയാണ് ഈ സ്ഥാപനം നടത്തിവരുന്നത്. ഇതുമായി

20

HmKÌvþ sk]väw_À2019

ബന്ധപ്പെട്ട് ധാരാളം വിദേശയാത്രകൾ ചെയ്യുമ്പോൾ ഞങ്ങൾ മനസിലാക്കിയ ഒരു കാര്യം ജാപ്പനീസ് കുസ്സീനാണ് ല�ോകത്തിലെ ഏറ്റവും ആര�ോഗ്യകരമായ ഭക്ഷണം എന്നത്. മറ്റുള്ള ല�ോകരാജ്യങ്ങളിലെ ജനതയെ അപേക്ഷിച്ച് ആയുസും ആര�ോഗ്യവുമുള്ളവരാണ് ജപ്പാൻ ജനത. അങ്ങനെയുള്ള ആര�ോഗ്യപരമായ ഭക്ഷണക്രമം നമ്മുടെ നാട്ടിൽ ക�ൊണ്ടുവരികയെന്നതാണ് ഈ റെസ്റ്റോറന്റ് ആരംഭിക്കാൻ കാരണം. അതിന് ശേഷം വൈവിധ്യം ആഗ്രഹിക്കുന്ന ഭക്ഷണപ്രേമികൾക്കായി ജസ്റ്റ് ട�ോക്കിയ�ോ ബേയെ റീ ബ്രാൻഡ് ചെയ്തിട്ട് ക�ൊച്ചിൻ ക്ലബ്ബിൽ "ഏഷ്യൻ കിച്ചൺ ബൈ ട�ോക്കിയ�ോ ബേ " എന്നപേരിൽ ഭക്ഷണശാല തുടങ്ങി. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭങ്ങളാണ് ഇവിടെ ലഭിക്കുന്നത്. ഇൻഡ�ോനേഷ്യ, മലേഷ്യ, ചൈന, സിംഗപ്പൂർ, വിയറ്റ്നാമീസ്, ജാപ്പനീസ്, തായ് എന്നിവ കൂടാതെ നമ്മുടെ സീഫുഡ് വിഭവങ്ങളും ഞങ്ങൾ നൽകുന്നുണ്ട്. ആര�ോഗ്യപരമായ ആഹാരരീതി ക�ൊണ്ടുവരുക എന്നുള്ളതാണ് ഈ സംരംഭം എന്നതുക�ൊണ്ട്


നല്ലൊരു ടീം ഉണ്ടായാൽ തീർച്ചയായും നമ്മൾ വിജയിക്കും എന്നുള്ളതിൽ തർക്കമില്ല. ടീം അംഗങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിന�ോട�ൊപ്പം അവരെ കൺവിൻസ് ചെയ്യുകയും വേണം.

HmKÌvþ sk]väw_À2019 2019

21


ഉദ്ദേശിക്കുന്നത്.

വിദേശരുചികൾ പ്രത്യേകിച്ച് ജാപ്പനീസ് "സുഷി" പ�ോലുള്ള ഭക്ഷണങ്ങൾ നമ്മുടെ നാട്ടിൽ ക�ൊണ്ടുവന്നതിനുപിന്നിലെ ധൈര്യം എന്തായിരുന്നു ?

ജാപ്പനീസ് ആഹാരരീതികൾ കേരളീയർക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. ഞങ്ങളുടെ കയറ്റുമതി ബിസിനസ്സിൽ ജപ്പാനാണ് കടൽ വിഭവങ്ങളുടെ പ്രധാന ഉപഭ�ോക്താവ്. ജപ്പാൻ യാത്രകളിൽ അറുപതിന് മേൽ പ്രായമുള്ള ജാപ്പനീസ് ജനങ്ങൾ വളരെ ചുറുചുറുക്കോടെ ആര�ോഗ്യത്തോടെ ജീവിക്കുന്നത് അവരുടെ ഭക്ഷണരീതികളാണെന്നത് ഞങ്ങൾ മനസിലാക്കി. തന്നെയാണ് സുഷി, സെഷ്മി എന്നിവ ഇവിടേക്ക് ക�ൊണ്ടുവരാൻ തീരുമാനിച്ചത്. ഭക്ഷണം തിരഞ്ഞെടുക്കുന്നത് ഓര�ോരുത്തരുടെയും മാനസികമായപക്വതയാണ്. പ്രധാനമായും വൈവിധ്യമുള്ള ഹെൽത്തി ഫുഡ് ജനങ്ങളിൽ ശീലമാക്കുക എന്നതായിരുന്നു ലക്ഷ്യം.

ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നും മറ്റൊരു ബിസിനസ്സ് കുടുംബത്തിലേക്ക് എത്തിയതാണ് രൂപ ജ�ോർജ്ജ് എന്ന സംരഭകയുടെ പ്രച�ോദനം എന്ന് ഞാൻ പറയുകയാണെങ്കിൽ ?

22

HmKÌvþ sk]väw_À2019


1934 ഷ�ൊർണ്ണൂരിൽ ആരംഭിച്ച് 1990 കളിൽ 120 പ്രൈവറ്റ് ബസ്സുകളുമായി മയിൽ വാഹനം എന്ന കമ്പനിയുടെ കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. ഇപ്പോഴും അഞ്ച് ബസുകൾ നിരത്തില�ോടുന്നുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള കമ്പനിയാണിത്. 1974 - ൽ എന്റെ പിതാവ് സി. എ. എബ്രഹാം മയിൽവാഹനം ഇൻഡസ്ട്രീസ് എന്നപേരിൽ കാസറ്റ് അയൺ കമ്പനി ആരംഭിച്ചു. കാർഷികഉപകരണങ്ങളും ഗാർഹികഉപകരണങ്ങളും (അപ്പച്ചട്ടി, ചീനച്ചട്ടി, ദ�ോശക്കല്ല് തുടങ്ങിയവ) മയൂര എന്ന ബ്രാൻഡിൽ കേരളത്തിലും ആ�ാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കഴിഞ്ഞ നാൽപ്പത്തിനാല് വർഷങ്ങളായി വിതരണം ചെയ്തുക�ൊണ്ടിരിക്കുന്നു. അൻപത് വർഷങ്ങളായി സമുദ്രോൽപ്പന്ന കയറ്റുമതി നടത്തുന്ന ബേബി മറൈൻ ഇന്റർനാഷണൽ എന്റെ ഫാദർ ഇൻ ല�ോ കെ.സി. നൈനാനും മക്കളും കൂടെ നടത്തുന്നു. തീർച്ചയായും കുടുംബങ്ങളുടെ ബിസിനസ്സ് പശ്ചാത്തലം തന്നെയാണ് എന്നിലെ സംരംഭകയ്ക്കുള്ള പ്രച�ോദനം.

നർത്തകി , വീണാവാദക, അദ്ധ്യാപിക, മ�ോട്ടിവേറ്റർ, സംരംഭക, സാമൂഹികപ്രവർത്തക, ടെലിവിഷൻ അവതാരക എല്ലാത്തിലുമുപരി വീട്ടമ്മ. എങ്ങനെയാണ് ഇവയ�ോക്കെ ഏക�ോപിപ്പിച്ചുക�ൊണ്ടുപ�ോകുന്നത്? ഇവയിൽ ഏറ്റവും ഇഷ്ടപ്പെട്ട റ�ോൾ എന്താണ് ?

മഴവിൽ മന�ോരമയ്ക്ക് വേണ്ടിയും കൗമുദി ടിവിയ്ക്ക് വേണ്ടിയും ഞാൻ വനിതകൾക്കുള്ള പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മഴവിൽ മന�ോരമയിൽ വനിത എന്ന പ്രോഗ്രാമിൽ പാചക നുറുങ്ങുകൾ എന്ന വളരെ പ�ോപ്പുലറായ സെഗ്‌മെന്റ് ഞാനാണ് അവതരിപ്പിച്ചിരുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡി സി കിച്ചൺ ടിപ്സ് ബൈ രൂപ ജ�ോർജ്ജ് എന്ന പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറുകൾ ഒരു ദി-

വസത്തിൽ ദൈവം തന്നിട്ടുണ്ട്. ടൈം മനേജ്മെന്റിന് പ്രഥമ പരിഗണന ക�ൊടുക്കുന്ന ഏത�ൊരു വ്യക്തിക്കും ഇത�ൊക്കെ സാധിക്കാവുന്നതാണ്. സമയം എങ്ങനെ വിനിയ�ോഗിക്കുന്നു എന്നതിലാണ് നേട്ടം കൈവരിക്കാനാവുക. ഏത് മേഖലയാണ് ഇഷ്ടം എന്ന് ച�ോദിച്ചാൽ തീർച്ചയായും സാമൂഹിക പ്രവർത്തനമാണ്. ഞാൻ പ്രധാനമായും സ്കൂൾ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ബെനിറ്റ് ഇന്ത്യ ക്യാമ്പയിൻ സ്കൂളുകളിൽ സംഘടിപ്പിക്കുന്നു. എന്റെ സുഹൃത്ത് ദിയ മാത്യുവാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സന്തോഷവും തൃപ്തിയും കിട്ടുന്നത് ഇതിൽ നിന്നും തന്നെയാണ് മുഖാമുഖം രീതിയിലാണ് ഇത് നടത്തുന്നത്. കലയെ പരിപ�ോഷിപ്പിക്കുന്നതിനുള്ള ഒട്ടനവധി സ്‌റ്റേജുകളിൽ ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്.

ഒരു സക്‌സസ് ഫുൾ ബിസിനസ്സ് ലീഡർ ആകാൻ എന്തൊക്കെ ഗുണങ്ങൾ വേണമെന്നാണ് താങ്കൾ കരുതുന്നത് ? സക്‌സ സ് ഫുൾ ബിസിനസ്സ് ലീഡർ ആകാൻ ലീഡർഷിപ്പ് ക്വാളിറ്റിയാണ് മുഖ്യമായും വേണ്ടത്. ടീമിന് പ്രച�ോദനമാകണം ലീഡർ കൂടാതെ നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന ടീം അംഗങ്ങളെ അഭിനന്ദിക്കുകയും അവരുടെ മികവിനെ അംഗീകരിക്കുകയും വേണം. നമുക്ക് നല്ലൊരു ടീം ഉണ്ടായാൽ തീർച്ചയായും നമ്മൾ വിജയിക്കും എന്നുള്ളതിൽ തർക്കമില്ല. ടീം അംഗങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിന�ോട�ൊപ്പം അവരെ കൺവിൻസ് ചെയ്യുകയും വേണം.

സംരംഭക രംഗത്തേക്ക് വരുന്ന പുതിയ സ്ത്രീ സംരംഭകർക്ക് നൽകാനുള്ള ടിപ്സ് എന്താണ് ?

അസാധ്യമായി ഒന്നുമില്ല. എപ്പോഴും ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓര�ോ വ്യക്തികളുടെയും നന്മകൾ കണ്ടെത്താൻ ശ്രമിക്കുക. വളരെ പ�ോസിറ്റീവായിരിക്കുക. മറ്റുള്ളവരെ വളരാനും അവരുടെ വിജയകിരീടം

ഉറപ്പിക്കാനും നമ്മൾ സഹായിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം മന�ോഹരമായിത്തീരുന്നത്. ഈ തത്വത്തിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

ഇഷ്ടങ്ങളും ഹ�ോബികളും എന്തൊക്കെയാണ് ?

ഞാൻ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പഠനത്തിൽ മാത്രമല്ല പഠ്യേതര വിഷയങ്ങളിലും കലകളിലും പ്രാവീണ്യം നേടണമെന്നുള്ളതാണ്. കഠിനാധ്വാനത്തെക്കാളും സ്മാർട്ട് വർക്കിനാണ് ഇപ്പോൾ പ്രാധാന്യംക�ൊടുക്കേണ്ടത്. ഹ�ോബി എന്ന് പറഞ്ഞാൽ വായന ഇഷ്ടമാണ്. ജീവചരിത്രപരമായ പുസ്തകങ്ങൾ വായിക്കാനാണിഷ്ടം. ഭരതനാട്യം. വീണ വാദനം ഇവയ�ൊക്കെ എനിക്കിഷ്ടമാണ്. കലാക്ഷേത്ര രേഷ്മ, കലാക്ഷേത്ര തുളസി, കലാക്ഷേത്ര അരുണിമ, ചിത്ര സുബ്രമണ്യം തുടങ്ങിയ ഗുരുക്കന്മാരുടെ ശിക്ഷണം നേടാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് പ്രകൃതിസംരക്ഷണത്തെക്കുറിച്ചും ജീവിതത്തിന്റെ വില മനസിലാക്കുന്ന ക്ലാസ്സുകളും എടുക്കാറുണ്ട്. അവർക്ക് പ്രയ�ോജനപ്രദമായ ലക്ഷ്മി മേന�ോൻെറ ചേക്കുട്ടി പാവ ക്യാമ്പയിനും മേയ്ക്ക് ഫ്രണ്ട്ഷിപ് ക്യാമ്പയിനും സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രീയേറ്റീവ് ആയിട്ടുള്ള ഒട്ടനവധി സമ്മാനങ്ങൾ അവർക്ക് നൽകി അവരുടെ ക്രീയേറ്റിവിറ്റി വളർത്തുക എന്നുള്ളതും എന്റെ ഇഷ്ടങ്ങളിൽ ഒന്നാണ്.

കുടുംബത്തെക്കുറിച്ച് പറയാമ�ോ?

എന്റെ ഭർത്താവ് ജ�ോർജ്ജ് കെ നൈനാൻ. ബേബി മറൈൻ ഇന്റർനാഷണലിന്റെ ഡയറക്ടറാണ്. മക്കൾ കെ. ജി. നൈനാൻ രാജഗിരി പബ്ലിക് സ്കൂളിൽ പ്ലസ് ടു വിന് പഠിക്കുന്നു. ഇളയ മകൻ കെ. ജി. എബ്രഹാം ഗ്രിഗ�ോറിയൻ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. എന്റെ എല്ലാ വിജയത്തിനുപിന്നിലും ഉള്ള നട്ടെല്ല് എന്നുതന്നെ വിശേഷിപ്പിക്കാവുന്നതും എന്റെ റ�ോൾ മ�ോഡലും എന്റെ ഭർത്താവ് ജ�ോർജ്ജ് കെ നൈനാൻ തന്നെയാണ്. എന്റെ ജീവിതത്തിൽ നിരവധിപേർ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ഗുരുക്കന്മാർ

HmKÌvþ sk]väw_À2019 2019

23


മാതാപിതാക്കൾ, സഹ�ോദരങ്ങൾ, മുത്തച്ഛനും മുത്തശ്ശിയും. സുഹൃത്തുക്കൾ ഇവരിലെല്ലാരിലുമുപരി എന്റെ ഭർത്താവ് ജ�ോർജ്ജും.

പുരസ്‌കാരങ്ങളും അംഗീകാരങ്ങളും?

അനവധി പുരസ്‌ക ാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് . 2017 - ൽ കൈരളി ടി വി യുടെ ജ്വാല യംഗ് വുമൺ എന്റർപ്രൂണർ അവാർഡ് പദ്‌മശ്രീ ഭരത് മമ്മൂട്ടി സമ്മാനിച്ചു, ശിവഗിരി മഠത്തിന്റെ ശ്രീ നാരായണ ധർമ്മസംഘം വർക്കലയിൽ വച്ചിട്ട് എന്നെ ആദരിച്ചു. യൂണിക്‌ ടൈംസിന്റെ ബെസ്ററ് സ�ോഷ്യൽ വെൽഫയർ അവാർഡ് ചീഫ് സെക്രട്ടറി ട�ോം ജ�ോസ് സമ്മാനിച്ചിട്ടുണ്ട്. ഷ�ൊർണ്ണൂരിലെ എന്റെ നാട്ടുകാർ അവരുടെ സ്നേഹം ആദരവിലൂടെ തന്നിട്ടുണ്ട്. പ്രൊഫഷണൽ ക�ോൺക്ലേവിന്റെ ബെസ്ററ് ഇന്നോവേറ്റിവ് എന്റർപ്രൂണർ അവാർഡ് ലഭിച്ചിട്ടുണ്ട്. മുദ്ര സ്കൂൾ ഓഫ് ഡാൻസിന്റെ അഷ്ടനായിക അവാർഡ് നൽകി ആദരിച്ച എട്ടു വനിതകളിൽ ഒരാളായിരുന്നു ഞാൻ. ഇനിയും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് 

24

HmKÌvþ sk]väw_À2019


Turn static files into dynamic content formats.

Create a flipbook
Unique Times August 2019 Featuring Roopa George by Unique Times - Issuu